കണ്ണൂര്‍: വടക്കുമ്പാട് കെ.പി ആണ്ടി മാസ്റ്ററുടെ 50ാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി സ്‌കൂളില്‍ മാടമന സുബ്രഹ്മണ്യന്‍ നമ്പൂതിരി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. എം.വത്സന്‍, കെ.സി വേണു, കെ.വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എല്‍.പി, യു.പി ഹൈസ്‌കൂള്‍, ഓപ്പണ്‍ ടു ഓള്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്.