കോഴിക്കോട്: ജോറിന്റെ ആഭിമുഖ്യത്തില്‍ റിംഗ്‌സ് പ്രൊമോസ്, റോട്ടറി കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി എന്നിവരുടെ സഹകരണത്തോടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ വായ്പ പദ്ധതികള്‍ പരിചയപ്പെടുത്തിയ ഗ്രാന്റ് മലബാര്‍ മെഗാ ജോര്‍ ഫെയര്‍ സമാപിച്ചു .ബീച്ച് ഫ്രീഡം സ്വകയറിന് സമീപം നടന്ന ചടങ്ങ് അജ്മാന്‍ തിലാല്‍ സിറ്റി ജോറിയന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റാഷിദ് ബിന്‍ മസൂദ് ഉദ്ഘാടനം ചെയ്തു. ജോര്‍ ചെയര്‍മാന്‍ ജെയ്‌സണ്‍ അറയ്ക്കല്‍ ജോയ് , റിംഗ്‌സ് പ്രൊമോസ് മാനേജിങ് ഡയരക്ടര്‍ ജാക്‌സണ്‍ ജോയ് , റോട്ടറി ക്ലബ്ബ് സ്മാര്‍ട്ട് സിറ്റി പ്രസിഡന്റ് കെ.കെ അജിത്കുമാര്‍ , സെക്രട്ടറി കെ. അനില്‍കുമാര്‍, ഹോം സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ കുമാര്‍, ബെന്നി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിയമ അവബോധം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കോടി ആളുകള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കൈമാറുന്നതിനായുള്ള കാമ്പയിന് തുടക്കം കുറിച്ചു . തുടര്‍ന്ന് ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു. വിവിധ ബാങ്കുകളില്‍ നിന്നുമുള്ള വായ്പാ പദ്ധതികള്‍ പരിചയപ്പെടുത്തുകയും അതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വിവിധ കമ്പനികളുടെ ഫ്രാഞ്ചൈസി, ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് , ഡീലര്‍ഷിപ്പ് എന്നിവ പരിചയപ്പെടുത്തി. വിവിധ കമ്പിനികളിലേക്കുള്ള തൊഴിലവസരങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷനും തുടക്കമിട്ടു. തിരുവനന്തപുരം, കൊച്ചിയിലും അടുത്ത മാസങ്ങളിലായി ജോര്‍ ഫെയര്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.