കേരളോത്സവം 12, 13, 19, 20 തിയതികളില്‍; സംഘാടക സമിതിയായി

കേരളോത്സവം 12, 13, 19, 20 തിയതികളില്‍; സംഘാടക സമിതിയായി

അത്തോളി: പഞ്ചായത്ത്തല കേരളോത്സവം 12 13, 19, 20 തിയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും ഇതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ചെയര്‍ പേഴ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി കെ.ഹരിഹരന്‍ ജനറല്‍ കണ്‍വീനറും യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എസ്.ബി അക്ഷയ് കോ-ഓര്‍ഡിനേറ്ററുമായ 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്ദീപ് നാല്പുരയ്ക്കല്‍, സ്ഥിരം സമിതി അധ്യക്ഷ എ.എം സരിത, ബിന്ദു രാജന്‍, സുനീഷ് നടുവിലയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പില്‍ , പഞ്ചായത്ത് അസി.സെക്രട്ടറി എ.പി മിനി, എം.പി ബോബിഷ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *