കോഴിക്കോട്: നടന്‍ കെ.പി ഉമ്മറിന് ഉചിതമായ സ്മാരകം സ്ഥാപിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വാര്‍മുകില്‍ സോഷ്യാ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കെ.പി. ഉമ്മറിന്റെ 21ാം ഒന്നാം ചരമ വാര്‍ഷിക ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാര്‍ മരണമില്ലാത്ത അനശ്വരരാണ്. അവര്‍ വിടപറഞ്ഞ് വര്‍ഷങ്ങള്‍ എത്ര തലമുറമാറിയാലും കല ആസ്വദിക്കുന്നവര്‍ ആ കലാകരന്മാരെ ഓര്‍ക്കും. ഇനി കലാകാരന്മാരെ ഓര്‍ത്തില്ലെങ്കിലും അവരുടെ അഭിനയ പാടവം മൂലം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരും. സാഹിത്യകാരന് മരണമുണ്ട് സാഹിത്യത്തിന് മരണമില്ല. കലാകാരനും അങ്ങിനെ തന്നെ. മരണമില്ലാത്ത മേഖലകള്‍ അന്വേഷിച്ചാല്‍ വളരെ കുറച്ചു മാത്രമേയുള്ളു. അതാണ് കലയും സാഹിത്യവുമൊക്കെ. കെ.പി ഉമ്മര്‍ എന്ന കലാകാരന്‍ അന്തരിച്ചു പോയെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ നമ്മള്‍ ഇപ്പോഴും ഓര്‍മിക്കുകയാണ്. കേരളം കണ്ട സവിശേഷ ഭാവങ്ങളുള്ള ഒരു നടനായിരുന്നു കെ.പി ഉമ്മറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍മുകില്‍ ചെയര്‍മാന്‍ എ.വി റഷീദ് അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മ്യൂസിക് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.സലാം, മ്യുസിഷന്‍സ് വെല്‍ഫയര്‍ സഹകരണ സംഘം പ്രസിഡന്റ് സി. അജിത്ത് കുമാര്‍, കോഴിക്കോട് യുവതരംഗ് ജനറല്‍ സെക്രട്ടറി ബി.വി മുഹമ്മദ് അഷ്‌റഫ്, ജനറല്‍ കണ്‍വിനര്‍ കെ. മുഹമ്മദ് അസ്ലം, കണ്‍വീനര്‍ വി.എം ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.പി ഉമ്മര്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍, ഹിന്ദി, തമിഴ് ഗാനങ്ങള്‍, ഫിലിം ക്വിസ്, രാഗ പരിചയം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.