മാഹി: സ്വന്തം കെട്ടിട സമുച്ഛയങ്ങള്‍ കെട്ടിപ്പൊക്കുകയല്ല, മറിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെന്ന് നാടിന്റെ വികസനത്തിനായുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയാണ് വേണ്ടതെന്ന് സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു. നവതി ആഘോഷങ്ങളുടെ ഭാഗമായി ന്യൂ മാഹി ശാഖ, സായാഹ്ന ശാഖ എന്നിവയ്ക്കായുള്ള പുതിയ കെട്ടിടം മാഹിപാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകള്‍ ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജിത പ്രദീപ്, അര്‍ജുന്‍ പവിത്രന്‍, സി.കെ തമീം, ടി.കെ അസ്ലം, ടി. അനില്‍ , എം.വി ജയരാജന്‍, സി.കെ രമേശന്‍, എം.കെ നിഖില്‍, അഡ്വ. വി.എസ് ജയശ്രീ, അഡ്വ. കെ.സത്യന്‍, എന്‍.കെ പ്രേമന്‍, ശശി കൊളപ്ര, ഇ.പ്രമോദ്, വി.വി സന്ദീപന്‍ സംസാരിച്ചു. പ്രസിഡന്റ് കെ.എം രഘുരാമന്‍ സ്വാഗതവും ഡയരക്ടര്‍ കെ. രത്‌നകുമാര്‍ നന്ദിയും പറഞ്ഞു.