കോഴിക്കോട്: നെല്ലിക്കോട് കൈതപ്പാടം ദേശസേവാ സംഘത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലോഗോ പ്രകാശനം ഡോ.മേയര്‍ ബീനാഫിലിപ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ദിനേശന്‍ തുവ്വശ്ശേരി, കെ.പി അബൂബക്കര്‍, പി.പി ഉണ്ണികൃഷ്ണന്‍, ഹഫ്‌സത്ത് സുബൈര്‍, ടി.വി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നവംബര്‍ 13ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദേശസേവാ സംഘത്തിന്റെ സ്ഥാപക അംഗങ്ങളായിട്ടുള്ള വ്യക്തികളെ ആദരിക്കും.