മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ വൃദ്ധസദനത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു

മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ വൃദ്ധസദനത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു

മാഹി: മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ മാഹി വൃദ്ധസദനത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും യുവജനങ്ങളും അവതരിപ്പിച്ച കലാപരിപാടി വൃദ്ധസദനത്തിലെ അന്തേവാസികള്‍ ഇരുംകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വയോജന പരിപാലനകേന്ദ്രം തുടങ്ങിയതിന്റെ ഭാഗമായാണ് പരിപാടി അവതരിപ്പിച്ചത്. കെ.സി നിഖിലേഷിന്റെ അധ്യക്ഷതയില്‍ പി.സി.എച്ച് ശശിധരന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഷമീര്‍ മുഖ്യഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര, മാഹി സി.ഇ ഭരതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സാന്നിദ്ധ്യത്തില്‍ ശുചീകരണ യജ്ഞവും നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *