കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് തിരുവണ്ണൂര്‍ മിനി ബൈപ്പാസില്‍ പ്രവര്‍ത്തനം തുടങ്ങുന്ന മാറ്റര്‍ ലാബ് (മാറ്റര്‍ മെറ്റീരിയല്‍ ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി) നാളെ സംസ്ഥാന പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നിര്‍മാണരംഗം ഉള്‍പ്പെടെ എല്ലാത്തരം വ്യവസായമേഖലകള്‍ക്കും സര്‍ക്കാരിനും വ്യക്തികള്‍ക്കും ആവശ്യമുള്ള പലതരം പരിശോധനകള്‍ ചെയ്യാവുന്ന അത്യാധുനികസംവിധാനങ്ങളുള്ള സമഗ്രലബോറട്ടറിയാണു മാറ്റര്‍ ലാബ്. രാവിലെ ഒന്‍പതിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിക്കും.എം.കെരാഘവന്‍ എം.പി , എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
മാറ്റര്‍ ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡി സോമന്‍ പദ്ധതി വിശദീകരിക്കും. പൊതുമരാമത്തുവകുപ്പു സെക്രട്ടറി അജിത് കുമാര്‍, കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി, േകൗണ്‍സിലര്‍ കെ. നിര്‍മ്മല, ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോഴിക്കോട് ബി.സുധ, എന്‍.എച്ച്.എ.ഐ കേരള റീജ്യണല്‍ ഓഫിസര്‍ ബി.എല്‍ മീണ, എന്‍.ഐ.ടി ഡയരക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, മാനേജിങ് ഡയരക്ടര്‍ എസ്. ഷാജു തുടങ്ങിയവര്‍ സംസാരിക്കും. പി. മോഹന്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ. പ്രവീണ്‍ കുമാര്‍, മുക്കം മുഹമ്മദ്, കെ.കെ. ബാലന്‍ മാസ്റ്റര്‍, കെ. ലോഹ്യ, അഡ്വ. വി.കെ. സജീവന്‍, മനയത്ത് ചന്ദ്രന്‍, സി. എന്‍. വിജയകൃഷ്ണന്‍, ഹമീദ് മാസ്റ്റര്‍ തുടങ്ങിവര്‍ പങ്കെടുക്കും.