‘പ്രവാസികളെ പുനരധിവസിപ്പിക്കണം’

‘പ്രവാസികളെ പുനരധിവസിപ്പിക്കണം’

മാഹി: കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ 800ല്‍ അധികം വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണമെന്ന് മയ്യഴിയിലെ പ്രവാസി സംഘം ഭാരവാഹികള്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി, മാഹി എം.എല്‍.എ രമേശ് പറമ്പത്ത് എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചെറുകിട വ്യവസായങ്ങളും വ്യാപാര സ്ഥാപനങ്ങളും സ്വയം തൊഴില്‍ സംരംഭങ്ങളുമാരംഭിക്കാന്‍ നോര്‍ക്ക പോലുള്ള അര്‍ധ സര്‍ക്കാര്‍ ഏജന്‍സികള്‍ ദേശസാല്‍കൃത ബാങ്കുകളുടെ സഹായത്തോടെ മുന്നോട്ട് വരുമ്പോള്‍ മാഹിയില്‍ യാതൊരു സംവിധാനവുമില്ല. നിത്യവൃത്തിക്കും കുട്ടികളുടെ പഠനത്തിനും നിര്‍വാഹമില്ലാതെ ദുരിതമനുഭവിക്കുകയാണ് പ്രവാസികളെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *