പിറന്നാള്‍ ദിനത്തില്‍ ‘ഫ്രീക്ക് ലുക്ക്’ പുറത്തുവിട്ട് ഒമര്‍ലുലു

പിറന്നാള്‍ ദിനത്തില്‍ ‘ഫ്രീക്ക് ലുക്ക്’ പുറത്തുവിട്ട് ഒമര്‍ലുലു

തന്റെ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും പുതിയ ചിത്രയമായ ‘നല്ല സമയത്തിലെ’ പ്രോമോ സോങ് ‘ഫ്രീക്ക് ലുക്ക്’ പുറത്തുവിട്ട് ഒമര്‍ലുലു. മലയാളത്തിലെ ആദ്യത്തെ കംപ്ലീറ്റ് സ്റ്റോണര്‍ കോമഡി ആയെത്തുന്ന നല്ല സമയത്തിന്റെ ഈ പ്രോമോ സോങ് ഏറെ ശ്രദ്ധേയമാകുകയാണ്.ഇന്നത്തെ സൊസൈറ്റിയുടെ മനുഷ്യര്‍ തമ്മിലുള്ള വിവേചനവും പ്രണയം എന്നത് ഒരു ചട്ടകൂടില്‍ ഒതുങ്ങേണ്ട ഒന്നല്ല ആശയവും സംസാരിക്കുന്ന ഈ പാട്ട് LGBTQ കമ്യൂണിറ്റിയിലെ ആളുകളെയും പ്രതിനിധീകരിക്കുന്നുണ്ട്. ഒമര്‍ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്ന പുതിയ നായികമാരായ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍ എന്നിവര്‍ ലീഡ് ചെയ്യുന്ന ഈ പാട്ടില്‍ ബിഗ് ബോസ് താരം ജാസ്മിന്‍ എം.മൂസയും നടി മറീന മൈക്കലും ഭാഗമാകുന്നുണ്ട്.

ഒമര്‍ ലുലുവും നവാഗതയായ ചിത്രയും സംഗീത നിര്‍വഹിച്ച ഈ പാട്ട് പാടിയിരിക്കുന്നത് ബിന്ദു അനിരുദ്ധന്‍, ജീനു നസീര്‍, ചിത്ര എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദുലേഖ വാര്യര്‍ എഴുതി പാടിയ റാപ്പ് പോര്‍ഷന്‍ ആണ് ഈ പാട്ടിന്റെ ഹൈലൈറ്റ്. ഒമര്‍ലുലു തന്റെ അഞ്ചാമത്തെ ചിത്രമായി ഒരുക്കുന്ന നല്ല സമയം നിര്‍മിച്ചിരിക്കുന്നത് നവാഗതനായ കളന്തൂര്‍ ആണ്. സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് റതിന്‍ രാധാകൃഷ്ണന്‍ ആണ്. ഹാപ്പി വെഡ്ഡിങ് തൊട്ട് ഒരുപാട് നടീ നടന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച വിശാഖ് പി.വിയാണ് ഈ സിനിമയിലെ കാസ്റ്റിങ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *