കോഴിക്കോട്: നാളികേര കര്‍ഷകര്‍ക്ക് ഉല്‍പ്പന്നത്തിന്റെ ന്യായവില ലഭ്യമാക്കാനായി റബ്ബര്‍ ബോര്‍ഡിന്റെ മാതൃകയില്‍ വില സ്ഥിരതാ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലക്കുക, നാളികേര വികസന ബോര്‍ഡിന്റെ നിലവിലെ അനാസ്ഥ അവസാനിപ്പിച്ച് നാളികേര പുനരുദ്ധാരണ പദ്ധതികള്‍ ആവിഷ്‌കരിക്കുക, സംസ്ഥാനത്തെ കോക്കോനട്ട് ഫാര്‍മേഴ്‌സ് ഫെഡറേഷനുകളും കമ്പനികളും പ്രവര്‍ത്തന യോഗ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന ഓഫിസുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ കേരകര്‍ഷക സംഘം കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
കോഴിക്കോട് ജോ.കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം സജീവന്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി തലയല്‍ കൃഷ്ണന്‍നായര്‍ സംസ്ഥാന തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രന്‍ തിരുവലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി കൃഷ്ണന്‍കുട്ടി, സംസ്ഥാന അംഗം കെ.നാരായണക്കുറുപ്പ്, ഒ.ടി രാജന്‍, കെ.പി വിപിന്‍ കുമാര്‍, സി. സിദ്ധാര്‍ഥന്‍നായര്‍, പി.എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ഐ.വി ശ്രാവണ്‍ നന്ദി പറഞ്ഞു.