തോരാത്ത സംഗീതം നവംബര്‍ 24ന്

തോരാത്ത സംഗീതം നവംബര്‍ 24ന്

കോഴിക്കോട്: ഗാനമേളകളിലും മെഹ്ഫിലുകളിലും നവ മാധ്യമ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായ ചന്ദ്രശേഖരന്‍ നയിക്കുന്ന ‘തോരാത്ത സംഗീതം’ നവംബര്‍ 24 ന് വൈകുന്നേരം അഞ്ച് മണിക്ക് ടൗണ്‍ ഹാളില്‍ വച്ച് നടക്കും. നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്യും ഡോക്ടര്‍ കെ.മൊയ്തു മുഖ്യാതിഥിയാകും.
42 വര്‍ഷത്തെ സംഗീത സപര്യയുമായി മുന്നേറുന്ന കെ.വി.എസ് ബാബുവിനെ ചടങ്ങില്‍ ആദരിക്കും.
ലോക കേരള സഭാംഗം കബീര്‍ സലാല, അഡ്വ. പി രാധാകൃഷ്ണന്‍ ഐ.ആര്‍.എസ് (റിട്ട. ജോയിന്റ് കമ്മീഷണര്‍) സംസാരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *