കോഴിക്കോട്: ജില്ലയിലെ രണ്ടാമത്തേയും സംസ്ഥാനത്തെ നാലാമത്തെയും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇ.വി ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കൊയിലാണ്ടിയിലെ സോളാര്‍ സ്പാര്‍ക്‌സ് ഇ.വി ചാര്‍ജിങ് സ്റ്റേഷനില്‍ നിര്‍വഹിച്ചു. അനെര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേളൂരി ഐഎഫ്എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സുധ കാവുങ്കപൊയില്‍,ജൈകിഷ്,മനോജ് പയറ്റുവളപ്പില്‍,മുരളി തോരോത്, ചന്ദ്രന്‍ ടി.കെ,അനി പറമ്പത്ത്, ഗണേശന്‍ കെ.വി,പാര്‍ട്‌നര്‍-ഫോര്‍ സ്റ്റാര്‍ അസ്സോസിയേറ്റ്‌സ്ഉമാ ഷംസുദ്ധീന്‍,പാര്‍ട്‌നര്‍-ഫോര്‍ സ്റ്റാര്‍ അസോസിയേറ്റ്‌സ് ജെ.മനോഹരന്‍,ഇ-മൊബിലിറ്റി ഡിവിഷന്‍ മേധാവി അനെര്‍ട്ട്അമല്‍ചന്ദ്രന്‍ ഇ.ആര്‍, കോഴിക്കോട് അനെര്‍ട്ട് ജില്ല എന്‍ജിനീയര്‍ ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
60kW, 7.5kW, 10kWഎന്നീ ശേഷിയുള്ളമൂന്ന്മെഷീനുകളാണ് ഇവിടെ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്നത്. 30kWശേഷിയുള്ള സൗരോര്‍ജ സംവിധാനം സ്ഥാപിച്ചത് വഴി ഒരു ദിവസം ഏകദേശം120യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.ഒരു കാര്‍ ചാര്‍ജ് ചെയ്യുന്നതിന് 10മുതല്‍30യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമുള്ളത്. 60kWശേഷിയുള്ളDCഫാസ്റ്റ് ചാര്‍ജിങ് മെഷീനില്‍ ഒരേ സമയംരണ്ട്കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിന് സാധിക്കും. 7.5 kWമെഷീനില്‍ ഇ ബൈക്ക്/ഇ സ്‌കൂട്ടര്‍,കാര്‍ എന്നിവ ചാര്‍ജ് ചെയ്യാനും10kW (3.3kW x 3gun)മെഷീനില്‍ ഒരേ സമയം3ഓട്ടോറിക്ഷകള്‍ ചാര്‍ജ് ചെയ്യാനും സാധിക്കും.ഭാവിയില്‍ ഇ-ഓട്ടോകളിലും ഇ-സ്‌കൂട്ടറുകളിലും ബാറ്ററി സ്വാപ്പിങ് ടെക്‌നോളജി വന്നാല്‍ ഇത് കൂടി സ്ഥാപിക്കുന്നതിന്100kVAശേഷിയുള്ള ട്രാന്‍സ്ഫോര്‍മര്‍ ആണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അനെര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ കൊളംബിയര്‍ ലാബ് എന്ന സ്ഥാപനമാണ് ചാര്‍ജിങ് മെഷീനുകള്‍ സ്ഥാപിച്ച് പദ്ധതി പൂര്‍ത്തിയാക്കിയത്.
30kWസൗരോര്‍ജ സംവിധാനം ഒരുക്കിയതിന് ചാര്‍ജിങ് സ്റ്റേഷന്‍ ഉടമക്ക് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് വഴിആറ് ലക്ഷം രൂപ സബ്‌സിഡി (Rs.20,000/kW)ആയി നല്‍കി. കൂടാതെ ഇ-കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ളDCമെഷീന്,മെഷീന്‍ വിലയുടെ25% സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതാണ്. 30മുതല്‍45മിനിട്ട് വരെ ചാര്‍ജിങ്ങിനായി സമയം വേണ്ടതിനാല്‍ ഇ-കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായത് ഹോട്ടലുകള്‍/റസ്റ്റോറന്റുകള്‍ എന്നിവയാണ്.