ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു? അണുനാശിനി കഴിച്ചെന്ന് സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു? അണുനാശിനി കഴിച്ചെന്ന് സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശുചിമുറിയില്‍ പോയി വന്ന ശേഷം ഛര്‍ദ്ദിക്കുകയും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കൊളേജ് ആശുപതിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ചു എന്നാണ് ലഭ്യമായിരിക്കുന്ന പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനിരിക്കെയാണ് ആത്മഹത്യശ്രമം.

പ്രണയത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് കൊല നടത്തിയതെന്ന് ഗ്രീഷ്മയുടെ മൊഴി. എന്നാല്‍, കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാമെന്ന് പോലിസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *