തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ നഴ്‌സുമാരെ ആദരിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ അംഗീകൃത നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐ.എച്ച്.എന്‍.എയുടെ നേതൃത്വത്തില്‍ നല്‍കിയ വരുന്ന ഐ.എച്ച്.എന്‍.എ ഗ്ലോബല്‍ നഴ്‌സസ് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓസ്‌ട്രേലിയില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ച് നഴ്‌സുമാര്‍ക്ക് ഒരു ലക്ഷം രൂപയും ഫ്‌ളോറന്‍സ് നൈറ്റിങ്ഗേല്‍ ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സി.ഇ.ഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി എന്നിവരില്‍നിന്ന് നഴ്‌സസ് അവാര്‍ഡ് ജേതാക്കളായ അരുണ്‍ തോമസ്, ബീന ഗോപിനാഥന്‍ പിള്ള, ജസ്നി ആനന്ദ്, ജോസഫ് ജനിങ്‌സ്, മായ സാജന്‍ നരേകാട്ട് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 2023 ജനുവരിയില്‍ നല്‍കും.