കോഴിക്കോട്: എ.ഐ. ടി.യു.സി രൂപീകൃതമായതിന്റെ 102-ാം വാര്‍ഷികാഘോഷവും മുന്‍ ജനറല്‍ സെക്രട്ടറി ഗുരുദാസ് ഗുപ്തയുടെ ഓര്മ ദിനവും ആചരിച്ചു. തൊഴിലാളി കേന്ദ്രങ്ങളില്‍ രാവിലെ പതാക ഉയര്‍ത്തി. വലിയങ്ങാടി കേന്ദ്രീകരിച്ച് നൂറു കണക്കിന് തൊഴിലാളികള്‍ അണിനിരന്ന പ്രകടനവും നടന്നു. പാളയം ജയന്തി ബില്‍ഡിങ് പരിസരത്ത് നടന്ന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന് ഉദ്ഘാടനം ചെയ്തു. സിറ്റി പ്രസിഡന്റ് എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ.സി സതീശന്, ജില്ലാ സെക്രട്ടറി പി.കെ. നാസര്‍, ട്രഷറര്‍ പി.വി മാധവന്, സിറ്റി സെക്രട്ടറി യു. സതീശന് പ്രസംഗിച്ചു. പി.പി മോഹനന്, സി.പി ഹംസ, വി.ഹംസക്കോയ, കെ. രതീഷ് കുമാര്‍, സി.പി സദാനന്ദന്, വി.ടി ഗോപാലന്, സ്വര്‍ണ്ണലത, എസ്.രമേശന്, മുജീബ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.