ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയില്‍. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എം.വി.ഗോവിന്ദനെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബിയിലേക്ക് നിര്‍ദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദന്‍. സി.സി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്.
കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്. കോടിയേരിക്ക് പകരക്കാരനായി പി.ബിയിലേക്ക് എം.വി ഗോവിന്ദനെ നിയോഗിക്കുമെന്നത് നേരത്തെ തന്നെ ധാരണയായിരുന്നു. സി.സി, പി.ബി യോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ യെച്ചൂരി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകളും നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ ബേബി, എ.വിജയരാഘവന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള നിലവിലെ പി.ബി അംഗങ്ങള്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ സന്തോഷമുണ്ടെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു.