എം.വി.ആര്‍ സ്മൃതി സമര്‍പ്പണം ഷാര്‍ജയില്‍

എം.വി.ആര്‍ സ്മൃതി സമര്‍പ്പണം ഷാര്‍ജയില്‍

രവി കൊമ്മേരി

ഷാര്‍ജ: കേരള രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായ എം.വി.ആറിന്റെ ഓര്‍മയ്ക്ക് മുന്നില്‍ യു.എ.ഇ യില്‍ ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.വി.ആര്‍ ഫൗണ്ടേഷന്‍ ആറാമത് എം.വി.ആര്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണം സംഘടിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കിരണ്‍ ഗിരിജ സ്വാഗതവും മാധ്യമപ്രവര്‍ത്തകന്‍ ഇ.ടി പ്രകാശന്‍ അധ്യക്ഷതയും വഹിച്ചു. ഇ.ടി പ്രകാശന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന എം.വി.ആര്‍ ഫൗണ്ടേഷന്‍ ഷാര്‍ജയുടെ ആറാമത് പുരസ്‌കാരം നിഷ പുരുഷോത്തമനും വി.പി ശശികുമാറിനും ലഭിച്ചു. കെ.കെ രമ എം.എല്‍.എ പുരസ്‌കാര വിതരണം നിര്‍വഹിച്ചു.

ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം,സെക്രട്ടറി ടി.വി നസീര്‍, കൂടാതെ മറ്റ് നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *