ആഗോള തൊഴില്‍ സാധ്യത പഠിക്കാന്‍ നോര്‍ക്കയും ഐ.ഐ.എമ്മും തമ്മില്‍ ധാരണ

ആഗോള തൊഴില്‍ സാധ്യത പഠിക്കാന്‍ നോര്‍ക്കയും ഐ.ഐ.എമ്മും തമ്മില്‍ ധാരണ

തിരുവനന്തപുരം: ആഗോള തൊഴില്‍ മേഖലയിലെ പുത്തന്‍ പ്രവണതകളും ഭാവിയിലെ തൊഴില്‍ സാധ്യതകളും പഠന വിധേയമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സും കോഴിക്കോട് ഐ.ഐ.എമ്മും തമ്മില്‍ കൈകോര്‍ക്കുന്നു. കൊവിഡാനന്തര ലോകക്രമത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും പുത്തന്‍ കുടിയേറ്റ സാധ്യതകളും പരിശോധിക്കാനും പുതുതലയ്ക്ക് തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും പഠനം നടത്താന്‍ ഇരു സ്ഥാപനങ്ങളും തമ്മില്‍ ധാരണയായി. വിദേശ റിക്രൂട്ട്‌മെന്റ് എന്നത് നിരവധി
നിയമവ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായ ഒന്നായതിനാല്‍, ഈ മേഖലയില്‍ ഇടപെടുന്നതിന് വൈദഗധ്യം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സുതാര്യവും നിയമപരവും വ്യവസ്ഥാപിതവുമായ ഒരു റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തെ ശക്തിപ്പെടുത്താനുളള ശ്രമമാണ് പഠനത്തിലൂടെ നോര്‍ക്ക റൂട്ട്‌സ് നടത്തുന്നത്. മാറിമാറിവരുന്ന ആഗോള പശ്ചാത്തലത്തില്‍ ഗുണപരമായ തൊഴില്‍ കുടിയേറ്റ സാധ്യതകള്‍
അന്വേഷിച്ച് കണ്ടെത്തുന്നതിന് കൂടിയാണ് പഠനം.

വിദേശത്തും സ്വദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍ മനസ്സിലാക്കുന്നതിനോടൊപ്പം നിയമപരവും സുരക്ഷിതവുമായ ഗുണമേന്മയുള്ളതുമായ ഭാവിതൊഴില്‍ കുടിയേറ്റം പ്രായോഗികമാക്കാനുള്ള മാര്‍ഗങ്ങ നിര്‍ദേശങ്ങള്‍ പഠനത്തില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ തൊഴില്‍ മാര്‍ക്കറ്റുകള്‍, തൊഴില്‍ ശീലങ്ങള്‍, സാങ്കേതികവിദ്യകള്‍, നൈപുണ്യ ശേഷി, നവീനാശയങ്ങള്‍, ഭാവിപ്രവചനങ്ങള്‍ എന്നിവയെല്ലാം
ഗവേഷണത്തിന് വിഷയമാകും. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ മാറ്റം അനിവാര്യമാണ്. ഇതിനുകൂടി സഹായകരമാകുന്ന നിര്‍ദേശങ്ങളും പഠനത്തിലൂടെ ലഭിക്കുമെന്ന് കരുതുന്നു. മുന്നു മാസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് ധാരണയായിട്ടുള്ളന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ
ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *