മുക്കം: മുനിസിപ്പാലിറ്റിയിലെ 29ാം ഡിവിഷനില്‍ കയ്യാലിമുക്ക് അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എന്‍.സി.പി മുക്കം മണ്ഡലം കമറ്റി ആവശ്യപ്പെട്ടു. മാമ്പറ്റയില്‍ വച്ച് നടന്ന മണ്ഡലം കണ്വെന്ഷന് എന്‍.സി.പി ബ്ലോക്ക് പ്രസിഡണ്ട് ഗുലാം ഹുസയില് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യന് കുന്തം തൊടിക അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് എന്‍.സി.പി യില്‍ ചേര്‍ന്ന തനിയന് കുഞ്ഞന്‍ മണാശ്ശേരിയെ മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു. സംസ്ഥാന സമിതി അംഗം ടി.കെ സാമി മുഖ്യ പ്രഭാഷണം നടത്തി. മണി മാമ്പറ്റ, പ്രേമന് മുത്തേരി, കെ.കെ അലി, വെണ്ണക്കോട് കോയാമു ഹാജി, കെ.കെ അസയിന്‍, ഷിജുമോന് മാമ്പറ്റ , ഈയാത്തുട്ടി, ശോഭന, കെ.നാരായണന് നായര്‍ എന്നിവര്‍ സംസാരിച്ചു.