ലോകത്തിലെ ആദ്യ ചലിക്കുന്ന അണ്ടര്‍ വാട്ടര്‍ അക്വേറിയം ‘മിറാകോളോ: ദി വിസ്പറിങ് സീ’ എക്‌സ്‌പോ പ്രദര്‍ശനം ഇന്ന് മുതല്‍ കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍

ലോകത്തിലെ ആദ്യ ചലിക്കുന്ന അണ്ടര്‍ വാട്ടര്‍ അക്വേറിയം ‘മിറാകോളോ: ദി വിസ്പറിങ് സീ’ എക്‌സ്‌പോ പ്രദര്‍ശനം ഇന്ന് മുതല്‍ കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍

കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗത്ത് സാഗര വിസ്മയമൊരുക്കി നീല്‍ എന്റെര്‍ടെയ്ന്‍മെന്റ്. ലോകത്തിലെ ആദ്യ ചലിക്കുന്ന അണ്ടര്‍ വാട്ടര്‍ അക്വേറിയം ‘മിറാകോളോ: ദി വിസ്പറിങ് സീ’ എക്‌സ്‌പോ പ്രദര്‍ശനത്തിന് ഇന്ന് കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ തുടക്കം. പ്രദര്‍ശനം നവംബര്‍ 27 വരെ നീണ്ടുനില്‍ക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒമ്പത് മണി വരേയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരേയുമാണ് പ്രദര്‍ശന സമയം ക്രമീകരിച്ചിട്ടുള്ളത്. മുതിര്‍ന്നവര്‍ക്ക് 120 രൂപയും ഒമ്പത് വയസുവരെയുള്ള കുട്ടികള്‍ക്ക് 60 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. ആറര കോടി രൂപ ചിലവിട്ട് ജി.ഐ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്ട്രക്ചറും അക്കര്‍ലിക് ഗ്ലാസും ഉപയോഗിച്ച് 200 അടി നീളത്തില്‍ നിര്‍മിച്ച അക്വേറിയം ഗ്ലാസ് തുരങ്കത്തിലൂടെ നടന്ന് കാഴ്ചകള്‍ കാണത്തക്ക വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

80 കിലോ ഭാരം വരുന്ന ആമസോണില്‍ മാത്രം കണ്ടുവരുന്ന അരപൈമ, പിന്നോട്ട് സഞ്ചരിക്കുന്ന അബാബ, രാത്രികാലങ്ങള്‍ല്‍ കുട്ടികളെ പ്പോലെ കരയുന്ന റെഡ് ചെയില്‍ കാറ്റ് ഫിഷ്, ചീങ്കണ്ണി രൂപത്തിലുള്ള അലിഗേറ്റര്‍ എന്നിവ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.സാന്റ് ആര്‍ട്ട്, ക്ലേ ആര്‍ട്ട് ഒപ്പം മറ്റ് കളിമണ്‍ രൂപങ്ങളും പ്രദര്‍ശനത്തിന് മാറ്റുകൂട്ടുന്നു. ഫാമിലി ഷോപ്പിങ്, ഫാമിലി ഫണ്‍ ഗാമ, ഫുഡ് കോര്‍ട്ട് എന്നിവയും അണിയിച്ചൊരുക്കിയിട്ടുണ്ട്. ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് പ്രദര്‍ശനം ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *