ലഹരി ഭീകരതയ്‌ക്കെതിരേ ബി.ജെ.പി വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി ജന ജാഗരണ സദസ്സ് നടത്തി

ലഹരി ഭീകരതയ്‌ക്കെതിരേ ബി.ജെ.പി വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി ജന ജാഗരണ സദസ്സ് നടത്തി

കോഴിക്കോട്: ‘പുതിയ കേരളം, ലഹരി മുക്തം, ഭീകര മുക്തം’ എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരി ഭീകരതയ്‌ക്കെതിരേ ബി.ജെ.പി വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി കാമ്പുറം ബീച്ചില്‍ സംഘടിപ്പിച്ച ജന ജാഗരണ സദസ്സ് കായണ്ണ പഞ്ചായത്ത് മെമ്പറും ജില്ലാ കമ്മിറ്റി അംഗവുമായ ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു മുഖ്യപ്രഭാഷണം നടത്തി. വെസ്റ്റ്ഹില്‍ ഏരിയ പ്രസിഡന്റ് മധു കാമ്പുറം അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ , സെക്രട്ടറി സരള മോഹന്‍ദാസ് , എസ്. സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രോഹിണി ഉണ്ണികൃഷ്ണന്‍ , മഹിള മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം റൂബി പ്രകാശന്‍ , സോഷ്യല്‍ മീഡിയ കണ്‍വീനര്‍ അരുണ്‍ രാമദാസ് നായക്, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.ദിനേശന്‍ , ശ്രീജ ജനാര്‍ദ്ധനന്‍ , ഏരിയ ജനറല്‍ സെക്രട്ടറി. മാലിനി സന്തോഷ്, സെക്രട്ടറി ടി.പി സജീവ് പ്രസാദ്, മഹിള മോര്‍ച്ച ഏരിയ പ്രസിഡന്റ് സോയ അനീഷ്, ടി.സുധാകരന്‍, വി. ജനാര്‍ദ്ധനന്‍ , ജയകുമാര്‍, കൃഷ്ണന്‍ , ടി.മനോജ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *