നാദാപുരത്ത് അതിദരിദ്രരുടെ അവകാശ പ്രഖ്യാപനം നടത്തി

നാദാപുരത്ത് അതിദരിദ്രരുടെ അവകാശ പ്രഖ്യാപനം നടത്തി

നാദാപുരം: ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുത്ത അതി ദരിദ്രരുടെ ഹ്രസ്വകാല അവകാശങ്ങള്‍ ലഭ്യമാക്കിയതിന്റെ പ്രഖ്യാപനം നടത്തി. അലോപ്പതി ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അതിദരിദ്രര്‍ക്ക് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. 17 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്,
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവരുടെ വീടുകളില്‍ പോയി തുടര്‍ പരിശോധന നടത്തുന്നതാണ്. മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. ജനകിയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദീര്‍ഘകാല അവശ്യങ്ങള്‍ അതി ദരിദ്രര്‍ക്ക് ലഭ്യമാക്കുന്നതാണ്. ഭര്‍ത്താവ് വേര്‍പിരിഞ്ഞു താമസിക്കുന്ന അതിദരിദ്രയായ വ്യക്തിക്ക് വിധവാ പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

അവകാശ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം.ജമീല , ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം.കെ മുംതാസ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍ ജനീദ ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.അവിനാഷ് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു , ജെപി എച്ച്.എന്‍.എന്‍, ടി. അപര്‍ണ എന്നിവര്‍ സംസാരിച്ചു ചടങ്ങില്‍ വച്ച് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാനിന്റെ സൂക്ഷ്മതല ചര്‍ച്ച നടത്തി. നാദാപുരം ഗ്രാമപഞ്ചായത്ത് 23 അതി ദരിദ്ര കുടുംബങ്ങള്‍ക്കായുള്ള ഫോക്കസ് ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *