തിരുവനന്തപുരം: തുലാവര്‍ഷം നാളെയോടെ കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലാണ് തുലാവര്‍ഷം ആദ്യം എത്തുക. അതില്‍ വടക്കന്‍ തമിഴ്‌നാട്ടിലാണ് ആദ്യം മഴ ലഭിക്കുക. കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടി ഒറ്റപ്പെട്ട മഴ ലഭിക്കും. തുലാവര്‍ഷം നാളെ മുതല്‍ ലഭിക്കുന്നതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. അടുത്ത ദിവസം തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കൂടുതല്‍ മഴയ്ക്ക് കാരണമായേക്കും.
കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.