ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിനു തീപിടിച്ചു. ടേക്ക് ഓഫ് അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഡല്‍ഹി-ബംഗളൂരു ഇന്‍ഡിഗോ എ320 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിന് തീപിടിച്ചത്. ഇതെത്തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്.
ബംഗളൂരുവിലേക്ക് രാത്രി 10ന് പുറപ്പെടേണ്ടിയിരുന്ന 6E2131 വിമാനത്തിന്റെ എന്‍ജിനുകളിലാണ് തീ പിടിച്ചത്. ടേക്ക് ഓഫ് ഒഴിവാക്കി ഉടന്‍ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ അപകടമൊഴിവായി. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയില്ല. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി മറ്റൊരു വിമാനത്തില്‍ അയയ്ച്ചു.
IndiGo Plane’s Engine Catches Fire Moments Before Take-Off In Delhi to Bangalore#Odisha #indigo @IndiGo6E pic.twitter.com/GJ4gTwQaxq
— kalpataru ojha (@Ojha_kalpataru) October 28, 2022
സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഡി.ജി.സി.എയോട് സംഭവത്തില്‍ പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഡി.ജി.സി.എ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടി പ്രഖ്യാപിക്കുക.