വടകര: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കോഴിക്കോട് മേഖലാ ഓഫീസിന്റെയും വടകര മുനിസിപ്പാലിറ്റി
കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ കേരള കര്‍ഷകന്‍ മാസിക വരിക്കാരുടെ സംഗമവും കാര്‍ഷിക സെമിനാ റും സംഘടിപ്പിച്ചു. വടകര മുനിസിപ്പാലിറ്റി ടൗണ്‍ ഹാള്‍ കെട്ടിടത്തില്‍ വച്ചു നടന്ന പരിപാടി മുനിസിപ്പാലി റ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ വനജ ഉദ്ഘാടനം ചെയ്തു. ഫാം ഇന്ഫര്‍മേഷന് ബ്യൂറോയുടെ പ്ര വര്‍ത്തനങ്ങളും കേരകര്‍ഷകന്‍ മാസിക ഉള്‍പ്പെടെയുളള വിവിധ പ്രസിദ്ധീകരണങ്ങളെയും കുറിച്ച് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ അമ്പിളി ആനന്ദ്, കൃഷി അസിസ്റ്റന്റ് ശശിധരന്‍ എന്നിവര്‍ വി ശദീകരിച്ചു.
യോഗത്തില്‍ കേരള കര്‍ഷകന്‍ വരിക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചു. ചടങ്ങില്‍ വടകര മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജയ്.പി അധ്യക്ഷത വഹിച്ചു. കൃഷി
ഫീല്‍ഡ് ഓഫിസര്‍ അബ്ദുല്‍ റഹ്മാന്‍ സി.പി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ പി.ഡി ദാസ്
ജൈവകൃഷി എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. വടകര കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ സി.ബി ശുഭ,
കൗണ്‍സിലര്‍ പി.പി ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൃഷി അസിസ്റ്റന്റ് നാരായണന്‍.പി നന്ദി പറഞ്ഞു.