കോഴിക്കോട്: കേരളപ്പിറവി ദിനം ജനകീയമായി ആഘോഷിക്കാന്‍ എസ്.ഡി.പി.ഐ ജില്ലാകമ്മിറ്റി തീരുമാനിച്ചതായി മുസ്തഫ കൊമ്മേരി പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ തലങ്ങളില്‍ ഘോഷയാത്രകളും കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. നാടും വികസനവും എന്ന വിഷയത്തില്‍ പ്രാദേശികമായി വിവിധ സംഘടനാ-സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ചര്‍ച്ചാ സദസും സാംസ്‌കാരിക വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ഘോഷയാത്രയും ആഘോഷത്തിന്റെ പ്രധാന ഘടകമാണ്. ഗ്രാമീണ കലാപരിപാടികള്‍ അടക്കം വൈവിധ്യമാര്‍ന്ന പരിപാടികള്‍ നവംബര്‍ ഒന്നിന് സംഘടിപ്പിക്കും.
വിവിധ മണ്ഡലങ്ങളിലായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് (പേരാമ്പ്ര), പ്രമുഖ വ്യക്തികളെ ആദരിക്കല്‍ (കുന്ദമംഗലം), മാരത്തോണ്‍, ഷൂട്ട് ഔട്ട് മത്സരം, മധുര വിതരണം (തിരുവമ്പാടി), നാടന്‍പാട്ടും കലാമേളയും (നാദാപുരം), സാംസ്‌കാരിക സദസ്, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ ചടങ്ങ്, കലാ സന്ധ്യ (കോഴിക്കോട് നോര്‍ത്ത്), വര്‍ണ പകിട്ടാര്‍ന്ന ഘോഷയാത്ര (ബേപ്പൂര്‍), ചെണ്ടമേളം (കൊയിലാണ്ടി), ഗസല്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് (വടകര) തുടങ്ങി നിരവധി പരിപാടികള്‍ നടത്തുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ. അബ്ദുള്‍ ജലീല്‍ സഖാഫി (ജില്ലാ വൈസ് പ്രസിഡന്റ്), കെ.ഷമീര്‍ (ജില്ലാ സെക്രട്ടറി), വി.വി ജോര്‍ജ് (ജില്ലാ കമ്മിറ്റിയംഗം) എന്നിവരും പങ്കെടുത്തു.