കെ. ദേവരാജന്‍ അനുസ്മരണം

കെ. ദേവരാജന്‍ അനുസ്മരണം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി പ്രിന്റിങ് ടെക്‌നോളജി കോഴ്‌സ് ആരംഭിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ദീര്‍ഘകാലം വിസിറ്റിങ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയും നിരവധി വര്‍ഷം കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന രക്ഷാധികാരി എന്നീ നിലകളില്‍ നേതൃത്വം വഹിക്കുകയും ചെയ്ത കെ.ദേവരാജന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം ചേര്‍ന്നു.

]കെ.പി.എ മുഖ്യ ഉപദേഷ്ടാവ് പി.എ അഗസ്റ്റിന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.സുമേദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം ഹസൈനാര്‍, കെ.പി.എ ലീഗല്‍ അഡ്‌വൈസര്‍ സാനു.പി ചെല്ലപ്പന്‍, അജീഷ് ഐകരപ്പടി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), അദ്ദേഹത്തിന്റെ മകന്‍ ദിപിന്‍.കെ, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി ഉമ്മര്‍, സെക്രട്ടറി എം.എസ് വികാസ്, മനോജ് കുമാര്‍. എന്‍, രവീന്ദ്രന്‍. കെ, പുഷ്പരാജ്. കെ, സാദിഖ് കെ.പി, രാജീവന്‍ ഇ.എം, സത്യന്‍ പി.സി, സുരേഷ്. വി, ദേവില്‍ കുമാര്‍. എ, അനില്‍കുമാര്‍. സി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പോലിസ് ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കെ.രമേഷ് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *