കാസര്‍കോട് പെരിയയില്‍ അടിപ്പാത തകര്‍ന്നു; തൂണുകള്‍ക്ക് ബലമില്ലാത്തതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട് പെരിയയില്‍ അടിപ്പാത തകര്‍ന്നു; തൂണുകള്‍ക്ക് ബലമില്ലാത്തതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ ദേശീയ പാതയുടെ ഭാഗമായി പെരിയ ബസ്‌സ്റ്റോപ്പില്‍ നിര്‍മിക്കുന്ന അടിപ്പാത തകര്‍ന്ന് വീണു. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടം. ആര്‍ക്കും പരുക്കില്ല.

അടിപ്പാതയുടെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് കഴിഞ്ഞ ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യാനായി നല്‍കിയ ചെറു തൂണുകള്‍ക്ക് ബലമില്ലാത്തത് കൊണ്ടാണ് അടിപ്പാത തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *