കോഴിക്കോട് : ഇന്ത്യയിലാദ്യത്തെ റിസ്‌ക് ഫ്രീ ജോയിന്റ് വെഞ്ച്വര്‍ ഫ്രാഞ്ചൈസി പ്ലാറ്റ്‌ഫോമായ ജോറിന്റെ ആഭിമുഖ്യത്തില്‍ റിംഗ്‌സ് പ്രൊമോസ്, കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കുമായി സഹകരിച്ച് ഒരു ലക്ഷം പുതുസംരംഭകര്‍ക്കായി വായ്പ പദ്ധതിക്കുള്ള അംഗീകാര പത്രം നല്‍കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നവംബര്‍ ഒന്നിന് രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറ് വരെ ബീച്ച് ഫ്രീഡം സ്വകയറിന് പിറക് വശം പ്രത്യേകം തയ്യാറാക്കിയ ഗ്രാന്റ് മലബാര്‍ ജോര്‍ ഫെയറില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ നടക്കും.
എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍ , എം.കെ മുനീര്‍, മാതൃഭൂമി ഡയരക്ടര്‍ പി.വി ഗംഗാധരന്‍ , ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, റിംഗ്‌സ് പ്രൊമോസ് മാനേജിങ് ഡയരക്ടര്‍ ജാക്‌സണ്‍ ജോയ് എന്നിവര്‍ പങ്കെടുക്കും. യാതൊരു ജാമ്യ വ്യവസ്ഥകളുമില്ലാതെ 50,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ് ലോണ്‍ സൗകര്യം ലഭ്യമാക്കുക.
വായ്പ പദ്ധതി പരമാവധി ലാഭകരമായി ഉപയോഗപ്പെടുത്തുന്നതിനായി വിജയകരമായി നടപ്പിലാക്കിയിട്ടുള്ള 20ലധികം പ്രൊജക്റ്റ് മോഡലുകളും ഏഴ് സ്വതന്ത വ്യാപാര സഹായവും ജോര്‍ നല്‍കും. ജോബ് ഫെയറില്‍ ഇന്ത്യയ്ക്കകത്തും വിദേശത്തുമായി 6000ത്തില്‍ അധികം തൊഴില്‍ അവസരങ്ങള്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ട്രെയിഡ് ഫെയറില്‍ വിവിധ കമ്പിനികളുടെതായി 2000ത്തിലധികം ഡിസ്ട്രിബൂട്ടര്‍ ഷിപ്പ് , ഡീലര്‍ഷിപ്പ്, ഫ്രാഞ്ചയിസി അവസരങ്ങളും ജോര്‍ ഫെയറില്‍ ഒരുക്കും.
പദ്ധതി എല്ലാ വര്‍ഷവും നടത്താനും മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് തീരുമാനമെന്ന് ജോര്‍ ചെയര്‍മാന്‍ ജെയ്‌സണ്‍ അറയ്ക്കല്‍ ജോയ് പറഞ്ഞു. ഓരോ ഗ്രാമത്തില്‍ നിന്നും പുതു സംരംഭങ്ങള്‍ വരാനാണ് ജോര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ യാതൊരുവിധ രജിസ്‌ട്രേഷന്‍ ഫീസും നല്‍കേണ്ടതില്ലന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായാണ് ജില്ലയ്ക്കകത്തുള്ള സംരംഭകര്‍ക്ക് 50,000 രൂപ മുതല്‍ വായ്പ അനുവദിക്കുന്നതെന്ന് കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി. നാരായണ്‍കുട്ടി പറഞ്ഞു.
റോട്ടറി കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി, ദീപിക , ബ്രാന്റ് സ്റ്റോറീസ് എന്നിവരുടെ സഹകരണത്തോടെയാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. മറീന റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ജോര്‍ ഫെയറിന്റെ ലോഗോ കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി.നാരായണ്‍കുട്ടി പ്രകാശനം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ റോട്ടറി കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി പ്രസിഡന്റ് കെ.അനില്‍ കുമാര്‍ , സ്മാര്‍ട്ട് സിറ്റി സെക്രട്ടറി കെ.കെ അജിത്കുമാര്‍ എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 18004197419,18004198419 ബന്ധപ്പെടാവുന്നതാണ്.