ചൂലൂര്‍: എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ലോകോത്തര നിലവാരമുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രമാണെന്ന് എം.വി.ആര്‍ കാന്‍സര്‍ ആശുപത്രി സന്ദര്‍ശിച്ച മുന്‍ എം.പിയും കൊല്ലം എന്‍.എസ് സഹകരണ ആശുപത്രി പ്രസിഡന്റുമായ പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ വേണ്ടി ആശുപത്രി സന്ദര്‍ശിച്ച പി.രാജേന്ദ്രനും സംഘത്തിനും എം.വി.ആര്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ സെമിനാര്‍ ഹാളില്‍ വെച്ച് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.വൈസ് പ്രസിഡന്റ്എ. മാധവന്‍ പിള്ള, ഡയരക്ടര്‍മാരായ അഡ്വ. പി.കെ ഷിബു, അഡ്വ. ഡി. സുരേഷ് കുമാര്‍, സി. ബോള്‍ഡ്വിന്‍, സെക്രട്ടറി പി. ഷിബു എന്നിവരും എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശനത്തിനെത്തി. ചടങ്ങില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കുകയും മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരികികുകയും ചെയ്തു.
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും എം.വി.അര്‍ കാന്‍സര്‍ സെന്ററും കെയര്‍ ഫൗണ്ടേഷനും സംയുക്തമയി ആവിഷ്‌കരിച്ച സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതി സാമ്പത്തിക പ്രയാസമുള്ള രോഗികള്‍ക്ക് ചികിത്സയ്ക്ക് ഏറെ സഹായകരമാണെന്ന് സന്ദര്‍ശക സംഘം അഭിപ്രായപ്പെട്ടു. ഡയരക്ടര്‍ ഷെവലിയര്‍ സി.ഇ ചാക്കുണ്ണി ആശംസകള്‍ അര്‍പ്പിച്ചു. എം.വി.ആര്‍ ഡയരക്ടര്‍ സുനില്‍. എന്‍. പ്രാഭാകരന്‍, സി.ഇ.ഒ ഡോ. അനൂപ് നമ്പ്യാര്‍, ചീഫ് മെഡിക്കല്‍ ഫിസിസ്റ്റ് ആന്‍ഡ് ആര്‍.എസ്.ഒ ഡോ. നിയാസ് പുഴക്കല്‍, ലൈസണ്‍ ഓഫീസര്‍ ജയകൃഷ്ണന്‍ കാരാട്ട് എന്നിവര്‍ പങ്കെടുത്തു. കാന്‍സര്‍ നിര്‍ണയ മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവും സംഘം കണ്ടു മനസ്സിലാക്കി. കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍ സ്വാഗതവും എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടര്‍ അഡ്വ. ടി.എം വേലായുധന്‍ നന്ദിയും പറഞ്ഞു.