നാദാപുരം: ഗ്രാമപഞ്ചായത്ത് പരിധിയില്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ,ബാനറുകള്‍, കൊടി തോരണങ്ങള്‍ ,കമാനങ്ങള്‍ എന്നിവ നവംബര്‍ അഞ്ചിനകം സ്ഥാപിച്ചവര്‍ തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് തന്നെ നേരിട്ട് നീക്കംചെയ്ത് സ്ഥാപിച്ചവരില്‍ നിന്നും പിഴ ഈടാക്കുന്ന തുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ബോര്‍ഡുകളോ, ബാനറുകളോ, കമാനങ്ങളോ സ്ഥാപിക്കാന്‍ പാടുള്ളതല്ലായെന്നും നിര്‍ദേശം ലംഘിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ , ബോര്‍ഡ്/ബാനര്‍ തയ്യാറാക്കിയവര്‍ എന്നിവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അറിയിച്ചു.