കോഴിക്കോട്: ഗോവിന്ദപുരം ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വലിയ നടപ്പന്തല്‍ സമര്‍പ്പണം 30ന് ഞായര്‍ രാവിലെ 10 മണിക്ക് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നിര്‍വഹിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പാര്‍ഥസാരഥി ക്ഷേത്രം ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതും അടുത്തകാലത്ത് ജീര്‍ണ്ണോദ്ധാരണം നടത്തിയതുമാണ്. ഭക്ത ജനങ്ങളാല്‍ വര്‍ഷാവര്‍ഷം തിരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. പുതുതായി നിര്‍മിച്ച വലിയ നടപ്പന്തല്‍ നിര്‍മാണത്തിന് 40 ലക്ഷത്തിനടുത്ത് രൂപ ചിലവായിട്ടുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന ചോറൂണും വിവാഹവും പോലെയുള്ള ചടങ്ങുകള്‍ മഴയും വെയിലും കൊള്ളാതെ ഭക്തജനങ്ങള്‍ക്ക് നടത്താന്‍ കൂടിയാണ് നടപ്പന്തല്‍ നിര്‍മിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് കെ.വിശ്വനാഥന്‍, സുബ്രഹ്മണ്യന്‍ മൂസത്( സെക്രട്ടറി), കെ.പി പ്രദീപ്കുമാര്‍ (വൈ.പ്രസിഡന്റ്), ആശ ജയപ്രകാശ് (പി.ആര്‍.ഒ) എന്നിവര്‍ പങ്കെടുത്തു.