മാഹി ഗവ. എംപ്ലോയിസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനവും ആദര സമര്‍പ്പണവും സംഘടിപ്പിച്ചു

മാഹി ഗവ. എംപ്ലോയിസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനവും ആദര സമര്‍പ്പണവും സംഘടിപ്പിച്ചു

മാഹി: മാഹി ഗവ. എംപ്ലോയിസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനവും കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് പ്രഥമ ചെയര്‍മാന്‍ കെ.ഹരീന്ദ്രനും വിരമിച്ച പ്രവര്‍ത്തകര്‍ക്കുള്ള ആദരസമര്‍പ്പണവും സംഘടിപ്പിച്ചു. മാഹി കോ-ഓപ്പറേറ്റീവ് ബി.എഡ് കോളേജില്‍ വെച്ചു നടന്ന ചടങ്ങ് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി.പി ശാന്തശിവന്റെ അധ്യക്ഷതയില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് കെ.ഹരീന്ദ്രന് ആദരസമര്‍പ്പണം നടത്തി. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി.പി ഹരിലാല്‍ മുഖ്യഭാഷണം നടത്തി. കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, മാഹി കോ-ഓപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രസിഡന്റ് സജിത്ത് നാരായണ്‍, ഗവ. എംപ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.പ്രശോഭ്, ഗവ. എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി ആദര്‍ശ് പി.സുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ബാങ്ക് പരിസരത്ത് നിന്നും ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ഘോഷയായോടെയാണ് കെ.ഹരീന്ദ്രനെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *