മരത്തംകോട്: ലഹരിക്കെതിരേയുള്ള തീവ്രയജ്ഞ ക്യാമ്പയിനിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്ദേശ യാത്ര പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാര്‍ഥികളും, അധ്യാപകരും, രക്ഷാകര്‍ത്താക്കളും റാലിയില്‍ പങ്കാളികളായി. സ്‌കൂളില്‍ കുട്ടികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ശൃംഖല രൂപീകരിച്ചു. പ്രതീകാത്മകമായി ലഹരി ഉല്‍പന്നങ്ങള്‍ കത്തിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന, അധ്യാപകരായ ഫാദര്‍ സജി കുളങ്ങാട്ടില്‍, സി.പി ലൈലിക, പി.എം ശൈലജ, യൂ.ടി ഷീജ, ഫാ.സജി, ജിന.എ ജോണ്‍, സ്റ്റെഫി സണ്ണി, പി.ടി.എ കമ്മിറ്റി അംഗം ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.