ബി.ടെക് (ഡയറി ടെക്‌നോളജി), ബി.ടെക് (ഫുഡ്‌ടെക്‌നോളജി) കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട്: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലെ കോളേജുകളായ മണ്ണുത്തി ക്യാമ്പസിലെ വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയിലും പൂക്കോട്, തിരുവനന്തപുരം, കോലാഹലമേട് ക്യാമ്പസുകളിലെ കോളേജ് ഓഫ് ഡയറി സയന്‍സസ് ആന്‍ഡ് ടെക്‌നോളജികളിലുമായി നിലവില്‍ ബി.ടെക് (ഡയറി ടെക്‌നോളജി) കോഴ്‌സിന് 13 സീറ്റുകളും ബി.ടെക് (ഫുഡ്‌ടെക്‌നോളജി) കോഴ്‌സിന് രണ്ട് സീറ്റുകളും ഒഴിവുണ്ട്. ഈ ഒഴിവുകള്‍ നികത്തുന്നതിനായി ഈ മാസം 31-ന് രാവിലെ 11 മണിക്ക് വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാല ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതാണ്.

പ്രവേശന പരീക്ഷ കമ്മിഷണര്‍ പ്രസിദ്ധപ്പെടുത്തിയ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അക്കാദമിക് യോഗ്യതയും മറ്റു യോഗ്യതകളും തെളിയിക്കുന്നതിനായി KEAM 2022 അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ആയ www.kvasu.ac.in ലെ വിജ്ഞാപനം കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 209272 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *