ഫൂമ വാര്‍ഷിക ജനറല്‍ ബോഡിയോഗവും വ്യാവസായിക സെമിനാറും നടന്നു

ഫൂമ വാര്‍ഷിക ജനറല്‍ ബോഡിയോഗവും വ്യാവസായിക സെമിനാറും നടന്നു

കോഴിക്കോട്: ഫൂട്ട് വെയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (ഫൂമ) വാര്‍ഷിക ജനറല്‍ ബോഡിയോഗവും വ്യാവസായിക സെമിനാറും ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ വച്ച് നടന്നു.വി.കെ.സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു. ഡി.ഐ.സി മാേനജര്‍ ഗിരീഷ് മുഖ്യാതിഥിയായി. പ്രസിഡന്റ് ബാബു മാളിയേക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഐ.എഫ്.ഐ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പി.പി. മുസമ്മില്‍, രജിത് മുല്ലേശ്ശരി, ടി.സുകുമാരന്‍, സി.സജിത്, കെ.വി ഷംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. വ്യാവസായിക സെമിനാറില്‍ കെ.രേഖ (ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്‌ ഇസെഡ്.ഇ.ഡി.കോ ഓഡിനേറ്റര്‍ എം.എസ്.എം.ഇ. തൃശ്ശൂര്‍) ഇസെഡ്.ഇ.ഡി സര്‍ട്ടിഫിക്കേഷന്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കെ.എസ്.ഐ.ഡി.സി ഡയരക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി.കെ.സി റസാക്കിന് സ്വീകരണം നല്‍കി. തുടര്‍ന്നു നടന്ന ജനറല്‍ബോഡിയില്‍ രജിത് മുല്ലേശ്ശരി (പ്രസിഡന്റ്), സി.സജിത്, ബഷീര്‍.ടി(വൈ.പ്രസിഡന്റുമാര്‍), ഷംസുദ്ധീന്‍ കെ.വി (ജനറല്‍ സെക്രട്ടറി), പ്രജോഷ്.എം, സക്കറിയ (സെക്രട്ടറിമാര്‍), ടി.സുകുമാരന്‍ (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരെഞ്ഞടുത്തു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *