ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം: രണ്ടാംഘട്ട അഭിമുഖം നവംബര്‍ രണ്ട് മുതല്‍

ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം: രണ്ടാംഘട്ട അഭിമുഖം നവംബര്‍ രണ്ട് മുതല്‍

തിരുവനന്തപുരം: ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടത്തുന്ന നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ രണ്ടാംഘട്ടത്തിലേക്ക് അപേക്ഷിച്ച 600 പേരുടെ ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവര്‍ക്കായുള്ള അഭിമുഖം നവംബര്‍ രണ്ട് മുതല്‍ 11 വരെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അവരവരുടെ ഇന്റര്‍വ്യൂ സ്ലോട്ടുകള്‍ ഇ-മെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ നോര്‍ക്ക-റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800-425-3939ല്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.

ജര്‍മന്‍ ഭാഷയില്‍ ബി1,ബി2 ലെവല്‍ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഇന്റര്‍വ്യൂകള്‍ നടത്തുന്നതിന് ജര്‍മന്‍ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ജര്‍മ്മന്‍ ഭാഷയില്‍ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍(സ്പീക്കിങ്, ലിസണിങ്, റീഡിങഗ്, റൈറ്റിങ് എന്നീ നാല് മൊഡ്യൂളുകളും പാസ്സായവര്‍ മാത്രം) [email protected] എന്ന ഇമെയിലില്‍ അവരുടെ CV, ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *