ഒരു രാജ്യം, ഒരു യൂണിഫോം: പോലിസിന് പുതിയ മുഖം നല്‍കാന്‍ മോദി

ഒരു രാജ്യം, ഒരു യൂണിഫോം: പോലിസിന് പുതിയ മുഖം നല്‍കാന്‍ മോദി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പോലിസിന് ഒരേ യൂണിഫോം ഏര്‍പ്പെടുത്തുന്നത് നല്ലാതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ഒരു രാജ്യം, ഒരു യൂണിഫോം’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നുവെന്നും സംസ്ഥാനങ്ങളോട് ഇത് നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഇത് നിര്‍ദേശം മാത്രമാണെന്നും സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇത്തരത്തിലുള്ള മാറ്റം പോലിസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. എന്നാലത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതുമാണ്.
പോലിസിന് ഒരു രാജ്യം ഒരു യൂണിഫോം എന്നത് നടപ്പാക്കാം. അത് ഇന്ന് നടപ്പാക്കണമെന്നില്ല. അഞ്ച് വര്‍ഷമോ 50 വര്‍ഷമോ അല്ലെങ്കില്‍ 100 വര്‍ഷമോ എടുത്തേക്കാം. പക്ഷേ, നമുക്ക് ഒന്ന് ആലോചിക്കാം – മോദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *