എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി പരിഗണിക്കാനായി മാറ്റി. തിങ്കളാഴ്ചത്തേക്കാണ് ഹൈക്കോടതി മാറ്റിയത്. എല്‍ദോസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജിയില്‍ എം.എല്‍.എയുടെ വിശദീകരണവും കോടതി ആവശ്യപ്പെട്ടു. കര്‍ശന ഉപാധികളോടെയാണ് എം.എല്‍.എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *