കോഴിക്കോട്: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ (ജി.എച്ച് റോഡ്, താജ് റോഡ്, ഈസ്റ്റ കോട്ടപ്പറമ്പ് യൂണിറ്റുകള്‍) അശ്വനി ഡയഗ്നോസ്റ്റിക് സര്‍വീസസും സംയുക്തമായി സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി. ഡോ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ടി.പി അബ്ദുള്‍ ഷഫീക്ക് അധ്യക്ഷത വഹിച്ചു. ഡോ.ബിജു മുഖ്യപ്രഭാഷണം നടത്തി. പൈസല് കൂട്ടമ്മരത്ത്, സി.കെ സുനില്‍ പ്രകാശ്, അലി അയ്ന, കൃഷ്ണദാസ്, ജോസഫ് ചീരന്‍, റസാക്ക് കിങ്സ് ലെതര്‍, സഞ്ജയ് മാത്യു, അഡ്വ. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. കോയട്ടി മാളിയേക്കല്‍ സ്വാഗതവും എസ്.കെ.വി യാക്കൂബ് നന്ദിയും പറഞ്ഞു.