മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കികൊണ്ടുള്ള നിയമം പ്രാബല്യത്തില്‍. ഇതിനായുള്ള വോട്ടെടുപ്പില്‍ 23 പേര്‍ അനുകൂലിച്ചു വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ 12 പേര്‍ എതിര്‍ത്തപ്പോള്‍ രണ്ടു പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതിര്‍ത്തി സംസ്ഥാനമായ തമൗലിപാസിലെ നിയമനിര്‍മാതാക്കളാണ് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാന്‍ വോട്ടെടുപ്പ് നടത്തിയത്.
സ്വവര്‍ഗ വിവാഹം തടയുന്ന സംസ്ഥാനത്തിന്റെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് 2015ല്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഗുറേറോയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കിയിരുന്നു.