ലഹരി ഭീകരതക്കെതിരേ ബി.ജെ.പി ജനജാഗരണ സദസ്സ് നടത്തി

ലഹരി ഭീകരതക്കെതിരേ ബി.ജെ.പി ജനജാഗരണ സദസ്സ് നടത്തി

കോഴിക്കോട്: ബി.ജെ.പി നടക്കാവ് മണ്ഡലത്തിലെ പുതിയങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി ഭീകരതയ്‌ക്കെതിരേ അത്താണിക്കല്‍ ബീച്ചില്‍ നടന്ന ജനജാഗരണ സദസ്സ് മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യ മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.പി സുനില്‍രാജ് അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം അനില്‍കുമാര്‍ മുഖ്യപ്രഭാഷണവും മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ സമാപന പ്രസംഗവും നടത്തി.

മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, ഏരിയ വൈസ് പ്രസിഡന്റുമാരായ വി.ടി സന്തോഷ്, പ്രദീപന്‍ എസ്. പി, മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം റൂബി പ്രകാശ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിഷ ഷിജു, മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, ഏരിയ പ്രസിഡന്റ് സജിത സുഗേഷ്, മഹിളാ മോര്‍ച്ച മണ്ഡലം കമ്മിറ്റി അംഗം ശ്രീമതി ടീച്ചര്‍, മണ്ഡലം കമ്മിറ്റി അംഗം അജിത്കുമാര്‍ കെ.വി, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ജയപ്രമോദ്, ബൂത്ത് പ്രസിഡന്റുമാരായ യു.ടി ഷണ്മുഖന്‍, രാമകൃഷ്ണന്‍ മാഷ്, സതീശന്‍, ബൂത്ത് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ബൂത്ത് കണ്‍വീനര്‍ സുജിത അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നാളെ വെസ്റ്റ്ഹില്‍ ഏരിയയിലെ കാമ്പുറം ബീച്ചില്‍ ലഹരി ഭീകരതയ്‌ക്കെതിരേ ജനജാഗരണ സദസ്സ് നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *