റേഷൻകടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നു

കോഴിക്കോട്:ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ 17 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നതിനായി എസ് സി, എസ് ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ ഭിന്നശേഷി സംവരണം കട നമ്പർ – 111,115,116, പട്ടികജാതി സംവരണം-കട നമ്പർ 101,342,367, ഒളവണ്ണ പഞ്ചായത്തിൽ തിരുത്തിമ്മൽ താഴം എന്ന സ്ഥലത്ത് പുതിയതായി അനുവദിച്ച കട, പട്ടികവർഗ്ഗ സംവരണം റേഷൻ കട നമ്പർ 166, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ പട്ടികജാതി സംവരണം റേഷൻ കട നമ്പർ-14, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ ഭിന്നശേഷി സംവരണം കട നമ്പർ-67, 266, പട്ടികജാതി സംവരണം കട നമ്പർ-170,289, വടകര താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ ഭിന്നശേഷി സംവരണം കട നമ്പർ-100, വില്ല്യാപ്പള്ളി വൈക്കിലശ്ശേരി റോഡിൽ പുതിയതായി അനുവദിച്ച കട, പട്ടികജാതി സംവരണം പുറമേരി കുനിങ്ങാട് കനാൽ പരിസരത്ത് പുതിയതായി അനുവദിച്ച കട, ആയഞ്ചേരി മുക്കടത്ത് വയൽ എന്നസ്ഥലത്ത് പുതുതായി അനുവദിച്ച കട എന്നിവക്കാണ് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി നവംബർ 25 ന് മൂന്ന് മണി വരെ. വിശദ വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസിലും അതാത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിലും ലഭ്യമാണ്. ഫോൺ: 0495 2370655 (ജില്ലാ സപ്ലൈ ഓഫീസ്, കോഴിക്കോട്), 0495 2374885 (താലൂക്ക് സപ്ലൈ ഓഫീസ്, കോഴിക്കോട്), 0495 2224030 (താലൂക്ക് സപ്ലൈ ഓഫീസ്, താമരശ്ശേരി), 0495 2374807 (സിറ്റി റേഷനിംഗ് ഓഫീസ്, സൗത്ത്), 0495 2374565 (സിറ്റി റേഷനിംഗ് ഓഫീസ്, നോർത്ത്), 0496 2620253(താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി), 0496 2522472 (താലൂക്ക് സപ്ലൈ ഓഫീസ്, വടകര).

Share

Leave a Reply

Your email address will not be published. Required fields are marked *