കോഴിക്കോട്: കേരള പ്രവാസി സംഘത്തിന്റ നേതൃത്വത്തില്‍ പ്രവാസി ക്ഷേമ പദ്ധതിയിലേക്ക് കേന്ദ്ര വിഹിതം അനുവദിക്കണം, നിര്‍ത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 16ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചും നവംബര്‍ ആറ് മുതല്‍ 14 വരെ നടക്കുന്ന പ്രവാസി മുന്നേറ്റ ജാഥ വിജയിപ്പിക്കാനും നവംബര്‍ എട്ടിന് ആറ് മണിക്ക് കോഴിക്കോട് നഗരത്തില്‍ എത്തുന്ന പ്രവാസി മുന്നേറ്റ ജാഥക്ക് ഊഷ്മളമായ സ്വീകരണം നല്‍കുവാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. യോഗം പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. കെ.സജീവ് അധ്യക്ഷത വഹിച്ചു.
പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഷാഫിജ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷൈജു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.വി പ്രമോദ്, അരുണ്‍, പുകസ നേതാവ് ഗോപാലന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനായി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് , എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കെ. ദാമോദരന്‍, ടി.വി നിര്‍മ്മലന്‍, ബാബു പറശ്ശേരി, രാധാ ഗോപി എന്നിവര്‍ രക്ഷാധികാരികളായും എം.മെഹബൂബ് ചെയര്‍മാനായും സി.വി ഇക്ബാല്‍ ജനറല്‍ കണ്‍വീണറായും പി.പി ഗഫൂര്‍ ട്രഷററായും 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ സി.വി ഇഖ്ബാല്‍ സ്വഗതവും പി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.