പ്രളയം പറഞ്ഞ കഥ (നോവല്‍) പുസ്തക പ്രകാശനം 29ന്

പ്രളയം പറഞ്ഞ കഥ (നോവല്‍) പുസ്തക പ്രകാശനം 29ന്

കോഴിക്കോട്: വത്സന്‍ നെല്ലിക്കോട് രചിച്ച പ്രളയം പറഞ്ഞ കഥ (നോവല്‍) പുസ്തക പ്രകാശനം 29ന് വൈകീട്ട് അഞ്ച് മണിക്ക് അളകാപുരിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന് നല്‍കി പ്രകാശനം ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ പി.ആര്‍ നാഥന്‍ അധ്യക്ഷത വഹിക്കും. ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നടത്തും. രാജയോഗിനി ഗീത അനുഗ്രഹ പ്രഭാഷണം നടത്തും. കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്‍ മധു, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് (ചെയര്‍മാന്‍ എന്‍.ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ), ഡോ.കെ മൊയ്തു ( ചെയര്‍മാന്‍, കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് എഡ്യൂ. ഇന്‍സ്റ്റിറ്റിയൂഷന്‍സ്) എന്നിവര്‍ ആശംസകള്‍ നേരും. വത്സന്‍ നെല്ലിക്കോട് പ്രതിസ്പന്ദം നടത്തും. ഡോ.വി.എന്‍ സന്തോഷ്‌കുമാര്‍ (മലയാള സംസ്‌കൃതി) സ്വാഗതവും പി.പി ജിഷ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *