ന്യൂയോര്‍ക്ക്: കാന്‍സറിന് കാരണമാവുന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാല്‍ ഡോവ് ആടക്കമുള്ള പ്രമുഖ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ച് നിര്‍മാതാക്കളായ യൂണിലിവര്‍. കാന്‍സറിന് കാരണമാവുന്ന ബെന്‍സീന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ടെന്ന അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രമുഖ കമ്പനികളുടെ ഷാംപു വിപണിയില്‍ നിന്നും തിരിച്ചുവിളിക്കുന്നത്.
ഡോവ്, നെക്‌സസ്, സുവേവ് എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ ഷാംപുവാണ് സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചത്.
തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ആളുകളോട് ഉപയോഗിക്കുന്നത് നിര്‍ത്തുകയോ വാങ്ങിയ കടകളില്‍ തിരികെ നല്‍കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എയറോസോള്‍ പ്രൊപ്പല്ലന്റ് ഉറവിടമായി തിരിച്ചറിഞ്ഞ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രശ്‌നം കണ്ടെത്തിയതെന്ന് യൂണിലിവര്‍ സ്ഥിരീകരിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ തങ്ങളുടെ വിതരണക്കാരുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
ഉയര്‍ന്ന അളവില്‍ ബെന്‍സീന്‍ എക്‌സ്‌പോഷന്‍ ചെയ്യുന്നത് മയക്കം, തലകറക്കം, തലവേദന, വിറയല്‍, ആശയക്കുഴപ്പം തുടങ്ങിയവയിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ഉല്‍പ്പന്നത്തില്‍ അടങ്ങിയിരക്കുന്ന ബെന്‍സീന്റെ അളവ് യൂണിലിവര്‍ പുറത്തുവിട്ടിട്ടില്ല.