ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 5 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരം
തിരുവനന്തപുരം/ മെല്‍ബണ്‍: കൊവിഡ് മഹാമാരിക്കാലത്ത് മുന്നണി പടയാളികളായ നഴ്‌സുമാരെ ആദരിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ അംഗീകൃത നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐ.എച്ച്.എം.എയുടെ നേതൃത്വത്തില്‍ ഒരുലക്ഷം രൂപ വീതം 25 നഴ്‌സുമാര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന്റെ ഓസ്‌ട്രേലിയന്‍ വിജയികളെ സി.ഇ.ഒ ബിജോ കുന്നുംപുറത്ത് മെല്‍ബണില്‍ പ്രഖ്യാപിച്ചു.
അരുണ്‍ തോമസ് (ആസ്‌പെന്‍ മെഡിക്കല്‍ ഹോസ്പിറ്റല്‍ പി.ടി.വൈ ലിമിറ്റഡ്, വിക്ടോറിയ, (പാല സ്വദേശി)),
ജെന്‍സി ആനന്ദ് (എപ്‌വര്‍ത്ത് ഈസ്റ്റേണ്‍ ഹോസ്പിറ്റല്‍, ബോക്‌സ്ഹില്‍, വിക്ടോറിയ (കോഴിക്കോട് സ്വദേശിനി)), ജോസഫ് ജെന്നിങ്‌സ് (നാമ്പൗര്‍ ജനറല്‍ ഹോസ്പിറ്റല്‍, ക്വീന്‍സ് ലാന്‍ഡ് ( എറണാകുളം കലൂര്‍ സ്വദേശി)), മായ സാജന്‍ (വിക്ടോറിയ ഹോസ്പിറ്റാല്‍ മോണാഷ് ഹെല്‍ത്ത്, വിക്ടോറിയ ( എറണാകുളം പുത്തന്‍കുരുശ് സ്വദേശിനി)), ബീന ഗോപിനാഥന്‍ പിള്ള (നോപ്പിയന്‍ ബ്ലൂ മൗണ്ടെയ്ന്‍ എല്‍.എച്ച്.ഡി എന്‍.എസ്.ഡബ്ല്യു (പത്തനംതിട്ട വള്ളിക്കോട് സ്വദേശിനി)) എന്നിവരാണ് ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരത്തിന് അര്‍ഹരായവര്‍.
മുഹമ്മദ് മുബാറക് മീര സാഹിബ് (നഴ്‌സ് യൂണിറ്റ് മാനേജര്‍, ഹോസ്പിറ്റല്‍ പെനിസുല ഹെല്‍ത്ത്, വിക്ടോറിയ), സ്മിത സുകുമാരന്‍ നായര്‍ (ഹോസ്പിറ്റല്‍ പെനിസുല ഹെല്‍ത്ത്, വിക്ടോറിയ), ശ്രീജ സഞ്ജയ് (രജിസ്‌ട്രേഡ് നഴ്‌സ്- ഹെല്‍ത്ത് ഹോസ്പിറ്റല്‍, മെല്‍ബണ്‍, വിക്ടോറിയ), അനീഷ മാണി വെത്രാനീസ് (ദ നോര്‍ത്തേണ്‍ ഹെല്‍ത്ത് ഹോസ്പിറ്റല്‍ , വിക്ടോറിയ), സുനു സൈമണ്‍ ( നോര്‍ത്തേണ്‍ ഹോസ്പിറ്റല്‍ വിക്ടോറിയ)
എന്നിവര്‍ ജൂറി പുരസ്‌കാരവും നേടി. പ്രശസ്തി പത്രവും, ബഹുമതിയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. 29 ന് മെല്‍ബണിലെ വിറ്റില്‍സി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇന്ദ്രോത്സവം ചടങ്ങില്‍ വച്ച് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജൂറി പുരസ്‌കാരം പിന്നീട് നല്‍കും.
ഓസ്‌ട്രേലിയക്ക് പുറമെ ഇന്ത്യ, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള അഞ്ച് വീതം നഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കുകയും അതാത് സ്ഥലങ്ങളില്‍ വെച്ച് വിതരണം ചെയ്യുകയും ചെയ്യും. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് ലഭിച്ച ഐ.എച്ച്.എന്‍.എ കഴിഞ്ഞ 15 വര്‍ഷമായി നിരവധി കോഴ്‌സുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നുണ്ട്. മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത്, കൊച്ചി എന്നിവടങ്ങളിലായി ഏഴ് ക്യാമ്പസുകളും പ്രവര്‍ത്തിച്ചു വരുന്നു.