കുസാറ്റ് ഹോസ്റ്റലിലെ ആക്രമണം; എസ്.എഫ്.ഐ പ്രവര്‍ത്തകനടക്കം നാലുപേര്‍ അറസ്റ്റില്‍

കുസാറ്റ് ഹോസ്റ്റലിലെ ആക്രമണം; എസ്.എഫ്.ഐ പ്രവര്‍ത്തകനടക്കം നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: കുസാറ്റ് ഹോസ്റ്റലിലെ ആക്രമണത്തില്‍ നാല് പേര്‍ അറസ്റ്റില്‍. എസ്.എഫ്.ഐ പ്രവര്‍ത്തകനടക്കം നാല് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. നിഹാല്‍ മുഹമ്മദ്, നിധിന്‍, സാബിര്‍ എന്നീ ബി.ടെക്ക് വിദ്യാര്‍ഥികളെയും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ തന്നെ ഇവരെ ചോദ്യംചെയ്യാനെന്ന പേരില്‍ പോലിസ് വിളിച്ചുവരുത്തിയിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരും ഹോസ്റ്റലിലെ ‘സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി’ പ്രവര്‍ത്തകരും എറ്റുമുട്ടിയത്. തുടര്‍ന്ന് ഹോസ്റ്റല്‍ മുറിക്ക് തീയിട്ടു. പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘട്ടനത്തിലും ലാത്തിച്ചാര്‍ജിലും ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 15 ബി.ടെക്ക് വിദ്യാര്‍ഥികള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും ആലുവ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ആക്രമണത്തില്‍ മെസ് സെക്രട്ടറി ഹാനി അറ്റയ്ക്ക് തലയില്‍ ഗുരുതര മുറിവേറ്റു. രാവിലെ എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്കു സമരത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷമാണു വൈകിട്ടു സംഘട്ടനത്തില്‍ കലാശിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *