കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ സ്മരണാര്‍ഥം ഗുരുസ്മരണദിനം ആചരിച്ചു

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ സ്മരണാര്‍ഥം ഗുരുസ്മരണദിനം ആചരിച്ചു

തൃശൂര്‍: കഥകളി ചെണ്ടയിലെ ഇതിഹാസ വാദകനും കഥകളി നിരൂപകനുമായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാര്‍ഥം ഗുരുസ്മരണദിനം ആചരിക്കുകയും മേളചക്രവര്‍ത്തി പത്മശ്രീ പെരുവനം കുട്ടന്‍മാരാരെയും കഥകളി ഗുരു കലാമണ്ഡലം എം.പി. എസ് നമ്പൂതിരിയെയും കലാസാഗറിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുകയും ചെയ്തു. ഈ ആദരണം ഒരു ദൈവ നിയോഗമായി കരുതുന്നുവെന്നും കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി പത്മശ്രീ പെരുവനം കുട്ടന്‍മാരാരും കഥകളി ഗുരു എം.പി.എസ് നമ്പൂതിരിയും മറുമൊഴിയില്‍ സ്മരിച്ചു. 14ന് വള്ളത്തോള്‍ നഗര്‍ കഥകളി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അനുസ്മരണ യോഗം ഡോക്ടര്‍ സദനം കൃഷ്ണന്കുട്ടി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ആമുഖ പ്രഭാഷണവും സ്വാഗതവും വെള്ളിനേഴി ആനന്ദ് നിര്‍വഹിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗായകന്‍ പി. ജയചന്ദ്രന്‍ പെരുവനം കുട്ടന്‍ മാരാരെയും എം.പി.എസ് നമ്പൂതിരിയേയും കലാസാഗറിന്റെ സ്‌നേഹാദരണം സമര്‍പ്പിച്ചു. കലാമണ്ഡവവും സോമന് 2022ലെ കഥകളി വേഷത്തിനുള്ള കലാസാഗര്‍ പുരസ്‌കാരവും സമര്‍പ്പിച്ചു. തുടര്‍ന്ന് സര്‍വ്വശ്രീ കലാമണ്ഡലം യശ്വന്ത് , വൈക്കം വിഷ്ണുദേവ് (പാട്ട്), കലാമണ്ഡലം രവിശങ്കര്‍, കലാമണ്ഡലം നിധിന്‍ കൃഷ്ണ (ചെണ്ട), കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം നാരായണന്‍ (മദ്ദളം) തുടങ്ങിയവര്‍ പങ്കെടുത്ത ഇരട്ട മേളപ്പദം നടന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *